https://amzn.to/2WnAbB7

Wednesday 16 June 2021

ഗ്രീഷ്മ ഋതുവിൽ ആരോഗ്യ സംരക്ഷണത്തിനായി അറിയേണ്ടതു എന്തെല്ലാം ?

  

ഗ്രീഷ്മ ഋതുവിലെ ആരോഗ്യ സംരക്ഷണം 


മെയ് മാസം 15 മുതൽ ജൂലൈ മാസം 15 വരെ ഉള്ള കാലയളവിനെ ഗ്രീഷ്മ ഋതു എന്നു  വിളിക്കാം.

ഈ ഋതുവിന്റെ ആദ്യ പകുതിയിൽ വെയിലിന്റെ ചൂടേറ്റു ശരീരത്തിലെ കഫ ദോഷം ക്ഷയിക്കയും വായു വർദ്ധിച്ചിരികുകയും ചെയ്യുന്നു. 

ആയതിനാൽ ഈകാലത്ത് വെയില് കൊള്ളുന്നതും അമിതമായി വ്യായാമം ചെയ്യുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. 

ആഹാരത്തിൽ  ഉപ്പ് എരിവ് പുളി എന്നീ രസങ്ങൾ പരമാവധി കുറക്കേണ്ടതാണ്. 

ആയതിനാൽ അച്ചാറുകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. 

എളുപ്പം ദഹികുന്നതും സ്നിഗ്ദ്ധമായതും മധുര രസങ്ങളും കഴിക്കാവുന്നതാണ്. 

ഈകാര്യങ്ങൾ അഷ്ടാംഗഹൃദയം സൂത്രസ്ഥാനം ഋതു ചര്യ അദ്ധ്യായത്തിൽ വാഗ്ഭടചര്യൻ വിശദമായി പ്രദീപാധിച്ചിടുണ്ട്. 

പഴച്ചാറുകൾ ധാരാളം കൂടിക്കാവുന്നതാണ്. 

സൂപ്പുകളും കഴിക്കുന്നത് നല്ലതാണ്. 

മദ്യം ഒഴിവാക്കേണ്ടതാണ്. 

വാഴപ്പഴവും ചക്കപ്പഴവും അരിഞ്ഞെടുത്ത് പഞ്ചസാരയും ചേർത്ത് കഴിക്കാം. 

മൺകൂജയിൽ സൂക്ഷിച്ച വെള്ളം കുടിക്കാം.   

ധാരാളം വെള്ളം കൂടിക്കേണ്ടതാണ്. 

പാലും കൂടിക്കാവുന്നതാണ് പ്രത്യേകിച്ച് എരുമാപ്പാല് ഈ കാലാവസ്ഥയില് വളരെ അനുയോജ്യമാണ്. 

പകൽ സമയത്ത് ഈ ഋതുവിൽ അൽപ്പനേരം ഉരങ്ങാവുന്നതുമാണ്. 

പകലുറക്കം പൊതുവേ നിഷിദ്ധമാണെങ്കിലും ഈ കാലാവസ്ഥയിൽ കുഴപ്പമില്ല. 

വെളുത്ത അരി ചോറ് ഉപയോഗിക്കാം . 

രാത്രിയിൽ ചന്ദ്ര  രശ്മികളുടെ നിലാവ് കൊളുന്നതും, കുളി കഴിഞ്ഞു ദേഹത്തിൽ ചന്ദനം അരച്ച് ലേപം ചെയ്യുന്നതും   നല്ലതാണെന്ന് വാഗ്ഭടചര്യൻ നിർദ്ദേശിച്ചിട്ടുണ്ട്. 

ഈ ഋതുവിൽ ശരീരബലം പൊതുവേ കുറവായിരിക്കും . രോഗപ്രതിരോധ ശക്തിയും കുറഞ്ഞിരിക്കും. 

മഴ കൂടിവരുന്നതിനാൽ ഈ ഋതുവിന്റെ അവസാന പകുതിയിൽ അന്തരീക്ഷത്തിലെ തണുപ്പിനാൽ ശരീരത്തിൽ വാതം വർദ്ദിച്ച് വേദനകൾ അനുഭവപ്പെടുന്നു. 

അതുപോലെതന്നെ ശരീരത്തിന് പുറത്തു തണുപ്പായതിനാൽ അഗനിബലം കൂടുകയും ദാഹനശക്തിയും വിശപ്പും കൂടുന്നു.

 വയറിനകത്ത് ഊഷ്മാവ് വർദ്ദിക്കുന്നതിനാൽ  പൈൽസ് രോഗാവസ്ഥയും അനുബന്ധ ബുദ്ധിമുട്ടുകളും കൂടിവരുന്നു.

മേല്പറഞ്ഞ വിവരങ്ങൾ ഏവർക്കും പ്രയോജനപ്പെടും എന്നു പ്രതീക്ഷിക്കുന്നു. മറ്റുള്ളവർക്കായി ഷെയർ ചെയ്യുമല്ലോ?

തൽക്കാലം നിർത്തട്ടെ,

സ്നേഹപൂർവ്വം 

ഡോ. ട്ടി. എൽ. സേവ്യർ  ബി. എ. എം. എസ് 

മൊബൈൽ 9605613579