തുളസി ചായ
ശരീരത്തിന് ചൂടും തളർച്ചയും കൂടിയുള്ള പനി തോന്നുമ്പോൾ തുളസി ചായ
തയ്യാറാക്കി കുടിക്കുന്നത് ക്ഷീണവും തളർച്ചയും കുറയുന്നതിനും പനിയുടെ
തീവ്രത കുറയുന്നതിനും സഹായകമാകും.
തുളസി ചായ തയ്യാറക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം താഴെ
കുറിക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
തുളസിയില ഒരു പിടി
ഏലക്കായ 1 - 2 എണ്ണം
പാല് അല്പം
പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പിടി തുളസിയില പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചെറുതായി
ചതച്ചെടുത്ത്, രണ്ടു ഏലക്കയും ചതച്ചിട്ടു രണ്ടു ഗ്ലാസ് വെള്ളത്തിലിട്ട്
തിളപ്പിച്ച് പകുതിയാക്കി വറ്റിച്ച് അരിച്ചെടുക്കുക അതിൽ ആവശ്യത്തിന്
പാലും പഞ്ചസാരയും ചേർത്ത് കുടിക്കാം.
ദിവസം രണ്ടോ മൂന്നോ നേരം തയ്യാറാക്കി കുടിക്കാം.
കൂടുതൽ അളവിൽ
തയാറാക്കി അരിച്ചെടുത്ത് ചൂടോടെ സൂക്ഷിച്ചു വെച്ചു ദിവസേന
പലവട്ടമായും കുടിക്കാം.
പനിയുടെ തീവ്രത കുറയുവാനും ശരീര വേദനയും തളർച്ചയും പനി
വേഗത്തിൽ വിട്ടു പോകുന്നതിനും സഹായകമാകുന്നു.
ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുമല്ലോ?
നന്ദി
ഡോ. ട്ടി. എൽ. സേവിയർ
മൊബൈൽ: 96056 13579