https://amzn.to/2WnAbB7

Wednesday 9 January 2013

കർക്കിടക ചികിത്സയുടെ പ്രാധാന്യം എന്ത്?

കർക്കിടക ചികിത്സയുടെ പ്രാധാന്യം എന്ത്?

ഗ്രീഷ്മ ഋതുവിൽ ചൂടു പിടിച്ചരിക്കുന്ന ഭൂമിയിലേക്ക്  വർഷ ഋതുവിന്റെ ആരംഭത്തിൽ ശക്തമായ മഴ  തുടങ്ങുമ്പോൾ മനുഷ്യ ശരീരത്തിലും സർവ ജീവജാലങ്ങളിലും ഉണ്ടാകുന്ന പ്രതിഫലനം ജീവജാലങ്ങളുടെ രോഗപ്രധിരോധശേഷിയെ കുറക്കുന്നു. 

                    കൂടാതെ  പ്രകടമായ വിത്യസ്ത സ്വഭാവ സവിശേഷതകളോട് കൂടിയ രണ്ടു ഋതുക്കളുടെ സന്ധിയിൽ ശരീരവും  പ്രകൃതി തന്നെയും ഒരു വിഷമായ ഭാവം ആയിത്തീരുന്നു.

                    ചൂട് പിടിച്ചിരിക്കുന്ന ഒരു ചട്ടിയിലേക്കു തണുത്ത എണ്ണ ഒഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഫലനം ഇതിനൊരു ഉദാഹരണം ആണ് .

                    പ്രകൃതിയിലെ അമ്ലത്വം കൂടുന്നു ഈ  അവസരത്തിൽ വാത പിത്ത ദോഷങ്ങൾ അധികരിച്ചു നിൽക്കുന്നു . ആയതിനാൽ തന്മൂലം ഉള്ള അസുഖങ്ങൾ കൂടുതലായി ഉണ്ടാകുന്നു .

                  അന്തരീക്ഷത്തിലെ തണുപ്പ് മൂലം വാത സംബന്ധിയായ രോഗങ്ങൾ വർധിക്കുന്നു. ശരീരത്തിനകത്തു ചൂട് കൂടുന്നതിനാൽ ത്വക് രോഗങ്ങളും, ആമാശയത്തിലെ ജഠരാഗ്നി ബലം വർദ്ധിക്കുന്നതിനാൽ ദഹന ശക്തിയും  കൂടുന്നു,  വിശപ്പ് കൂടുന്നു അതുവഴി ധാരാളം ആഹാരം കഴിക്കുന്നു തന്മൂലം ശരീരഭാരം ഈ അവസരത്തിൽ കൂടുതലാവുന്നു. ആമാശയത്തിലെ ചൂട് കൂടുന്നതിനാൽ രക്താർശ്ശസ് (ബ്ലീഡിങ് പൈൽസ്) രോഗികൾക്കു ബുദ്ധിമുട്ട്‌കൾ അനുഭവപ്പെടാറുണ്ട് ..... (തുടരും)

ഡോ. സേവ്യർ  തൃശൂർ.  മൊബൈൽ : 9605613579